Type Here to Get Search Results !

Bottom Ad

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു


കാസര്‍കോട് (www.evisionnews.in): കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ (സി.ബി.എസ്.ഇ) പട്ടികജാതി വര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകയായി മാറണമെന്നും മെച്ചപ്പെട്ട പഠനവും മെച്ചപ്പെട്ട ആരോഗ്യവും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.വി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുന്‍ എംഎല്‍എ എം. കുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍, സഹകരണ നിക്ഷേപ ഫണ്ട് ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ പി സതീഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ റഹ്മാന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി.ചന്ദ്രന്‍, കാഞ്ഞങ്ങാട് സബ് കലക്റ്റര്‍ ഡിആര്‍ മേഘശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണ പ്രകാശ് സംസാരിച്ചു.

ഈ വര്‍ഷം ആരംഭിക്കുന്ന രണ്ടാമത്തെ സ്‌കൂളാണിത്. സിബിഎസ്ഇ സിലബസിലുള്ള സ്‌കൂളില്‍ ആറാം ക്ലാസിലേക്ക് 60 പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. 12-ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. സെലക്ഷന്‍ ട്രയല്‍സ് നടത്തി 30 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിട്ടുണ്ട്. അധ്യാപക- അനധ്യാപക ജീവനക്കാരെ നിയമിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനായ കെ.വി ധനേഷാണ് സ്‌കൂളിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad