Type Here to Get Search Results !

Bottom Ad

കോവിഡ് പോസിറ്റീവായിരുന്ന കുട്ടികളില്‍ രോഗമുക്തിക്ക് ശേഷം കരള്‍ രോഗം കൂടുന്നതായി റിപ്പോര്‍ട്ട്


ദേശീയം (www.evisionnews.in): കോവിഡ് പോസിറ്റീവായിരുന്ന കുട്ടികള്‍ക്കു രോഗമുക്തി നേടി മാസങ്ങള്‍ക്കു ശേഷം കരള്‍രോഗം സ്ഥിരീകരിച്ചതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യമന്ത്രാലയം. ഇതുള്‍പ്പെടെ അസാധാരണ കൊവിഡ് അനന്തര പ്രശ്നങ്ങളെക്കുറിച്ചു സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു റിപ്പോര്‍ട്ട് തേടും. യുഎസിലും ബ്രിട്ടനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍, ഇത്തരം 37 കേസുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രാലയം. 

മധ്യപ്രദേശ് സാഗറിലെ ബുന്ദല്‍ഖണ്ഡ് മെഡിക്കല്‍ കോളജ്, ചണ്ഡിഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടേതാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം, കഴിഞ്ഞവര്‍ഷം ഏപ്രില്‍-ജൂലൈ കാലത്ത് കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീടു രോഗമുക്തി നേടുകയും ചെയ്ത 475 കുട്ടികളില്‍ ശതമാനം പേര്‍ക്കു കരള്‍വീക്കം കണ്ടെത്തി. സാധാരണ അണുബാധ മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് അല്ല ഇതെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന തോതില്‍ കൊവിഡ് ആന്റിബോഡി ഈ കുട്ടികളില്‍ പൊതുവായ കണ്ടിരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെ തുടര്‍ന്നു പ്രതിരോധഘടനയിലുണ്ടായ മാറ്റമാകാം ഇതിനു കാരണമെന്ന വാദത്തെക്കുറിച്ചും പഠനം നടക്കുന്നുണ്ട്. 


Tags

Post a Comment

0 Comments

Top Post Ad

Below Post Ad