മധൂര്‍ (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി 29ന് നടത്തുന്ന യുവ ജാഗ്രതാ റാലി വിജയിപ്പിക്കാന്‍ മധൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മുഴുവന്‍ ശാഖകളിലും വരുംദിവസങ്ങളില്‍ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും ശാഖാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. പരിപാടി വിജയിപ്പിക്കുന്നതിനായി ഹാരിസ് ചൂരി ചെയര്‍മാനായും ശിഹാബ് പാറക്കട്ടയെ കണ്‍വീനറായും മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗറിനെ ട്രഷററായും സ്വാഗത സംഘം കമ്മിറ്റിയും രൂപവത്കരിച്ചു.
കണ്‍വന്‍ഷന്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് ട്രഷറര്‍ യു. ബഷീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ശിഹാബ് പാറക്കട്ട അധ്യക്ഷത വഹിച്ചു. കലന്തര്‍ ശാഫി, എംഎ ഖലീല്‍, മുസ്തഫ പള്ളം, സുബൈര്‍ പട്ട്‌ള, ഹംസു ഉളിയത്തടുക്ക, നാഫി പട്‌ല, മുഹമ്മദ് കുഞ്ഞി ചൂരി, സമദ് പാറക്കട്ട, ഫാറൂഖ് പുളിക്കൂര്‍, റൗഫാന്‍ ചെട്ടുംകുഴി, നൂറുദ്ദീന്‍ പുളിക്കൂര്‍, ലുക്മാന്‍ പുളിക്കൂര്‍ സംസാരിച്ചു.
Post a Comment
0 Comments