Saturday, 28 May 2022

ജെ.സി.ഐ വിദ്യാനഗര്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു


വിദ്യാനഗര്‍ (www.evisionnews.in): ജെ.സി.ഐ കാസര്‍കോടിന്റെ കീഴില്‍ ജെ.സി.ഐ വിദ്യാനഗര്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നായന്മാര്‍മൂല ഹില്‍ടോപ്പ് അറീനയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജെ.സി.ഐ സോണ്‍ പ്രസിഡണ്ട് കെ.ടി. സമീര്‍ മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര താരം കലാഭവന്‍ നന്ദന വിശിഷ്ടാതിഥി ആയിരുന്നു. സോണ്‍ വൈസ് പ്രസിഡണ്ട് പി. സജിത്ത്, സി.കെ അജിത്ത്കുമാര്‍, റംസാദ് അബ്ദുള്ള, യതീഷ് ബള്ളാല്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കെ.ബി അബ്ദുള്‍ മജീദ് സ്വാഗതവും സെക്രട്ടറി കെ.എച്ച് റാഷീദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് യൂത്ത് ഐക്കണ്‍ പുരസ്‌കാരം ചലച്ചിത്ര താരം കലാഭവന്‍ നന്ദന എറ്റുവാങ്ങി. മികച്ച ബിസിനസ് സംരംഭകനുള്ള പുരസ്‌കാരം അഷ്‌റഫ് ക്യൂ ഫോറിന് സമ്മാനിച്ചു. വിവിധ മേഖലകളില്‍ തിളങ്ങിയ വ്യക്തികളെ ചടങ്ങില്‍ വെച്ച് ആദരിച്ചു. ജെ.സി.ഐ വിദ്യാനഗറിന്റെ പ്രഥമ പ്രസിഡണ്ടായി എ.എ ഇല്യാസ് സെക്രട്ടറി കെ.എച്ച് റാഷിദ് മറ്റു ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കാലാസന്ധ്യയും സംഘടിപ്പിച്ചു.

Related Posts

ജെ.സി.ഐ വിദ്യാനഗര്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.