കാഞ്ഞങ്ങാട് (www.evisionnews.in): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. തായന്നൂര്‍ വേങ്ങച്ചേരിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്. ലൈംഗീക അതിക്രമം പ്രതിരോധിക്കാനായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ വച്ചാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തനിക്കുനേരെയുണ്ടായ ലൈംഗീക പീഡനത്തെകുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പിന്നീട് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോക്സോകുറ്റം ചുമത്തി അമ്പലത്തറ എസ്‌ഐ സുരേഷ് ബാബു ഇയാളെ അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments