Friday, 13 May 2022

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു


വിദേശം (www.evisionnews.in): യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസായിരുന്നു. പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് അദ്ദേഹം മരിച്ച വിവരം പുറത്തുവിട്ടത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 നവംബര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുഎഇയുടെ ആദ്യ പ്രസിഡന്റ്, പരേതനായ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മകനാണ് ഷെയ്ഖ് ഖലീഫ. നഹ്യാന്റെ മരണശേഷം 1971- പിന്‍ഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1948ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16-ാമത് ഭരണാധികാരിയുമായിരുന്നു. യുഎഇയുടെ പ്രസിഡന്റായതിനുശേഷം, അബുദാബിയിലെ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഗവണ്‍മെന്റിന്റെയും പ്രധാന പുനര്‍നിര്‍മ്മാണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി. മരണത്തില്‍ 40 ദിവസത്തെ ദുഖാചരണം ഏര്‍പ്പെടുത്തി. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു.


Related Posts

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.