Monday, 11 April 2022

ഇനായത്ത് അലി മുല്‍ക്കി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി


മംഗളൂരു (www.evisionnews.in): കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പുതുതലമുറ വാഗ്ദാന നേതാക്കളില്‍ ഒരാളായ ഇനായത്ത് അലി മുല്‍ക്കിയെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഡി.കെ ശിവകുമാറിന്റെ ശക്തമായ നേതൃത്വത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുന്നതിന് മുന്‍ എന്‍എസ്‌യു നേതാവ് കൂടിയായ ഇനായത്ത് അലിയുടെ പദവി പ്രയോജനപ്പെടുമെന്ന് വിലയിരുത്തുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ മുല്‍ക്കി ബ്ലോക്കിന്റെ എന്‍എസ്യുഐ പ്രസിഡന്റായി ചുമതലയേറ്റ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകനായാണ് ഇനായത്ത് അലി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ദേശീയ ചടഡക ജനറല്‍ സെക്രട്ടറിയായും കര്‍ണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും ഇനായത്ത് അലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അന്തരിച്ച ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മുകുള്‍ വാസ്‌നിക്, അശോക് ഗെഹ്ലോട്ട്, രാഹുല്‍ ഗാന്ധി എന്നിവരുടെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് ഇനായത്ത് അലി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഈ പുതിയ പദവി സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള മഹത്തായ പ്രവര്‍ത്തനത്തിനും ഇനായത്ത് അലി വാഗ്ദാനം ചെയ്തു.

Related Posts

ഇനായത്ത് അലി മുല്‍ക്കി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.