കാസര്‍കോട് (www.evisionnews.in): നെഹ്‌റു യുവ കേന്ദ്ര കാസര്‍കോടും ഗ്രീന്‍ സ്റ്റാര്‍ ചെങ്കള ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബും സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാതല കള്‍ചറല്‍ ഫെസ്റ്റിലേക്ക് എന്‍വെകെ അഫിലിയേറ്റഡ് ചെയ്ത ക്ലബുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2022 ഫെബ്രുവരി ഒന്നിന് ചെങ്കളയിലാണ് ഫെസ്റ്റ്. അപേക്ഷ ജനുവരി 30ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. കോല്‍ക്കളി, ദഫ് മുട്ട്, കുച്ചിപ്പുടി, ഭരതനാട്യം, നാടകം, മോണോ ആക്ട്, മിമിക്രി, ചലചിത്രഗാനം, ക്ലാസിക്കല്‍ മ്യൂസിക്, നാടന്‍ പാട്ട്, മാപ്പിളപ്പാട് എന്നിവയാണ് മത്സരങ്ങള്‍. വിശദവിവരങ്ങള്‍ക്ക് 9961552385 നമ്പറില്‍ ബന്ധപ്പെടുക.
കാസര്‍കോട് കള്‍ചറല്‍ ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് ചെങ്കളയില്‍
4/
5
Oleh
evisionnews