Type Here to Get Search Results !

Bottom Ad

പൊലിയം തുരുത്തിയില്‍ ഇക്കോ ടൂറിസം വില്ലേജ് വരുന്നു


കാസര്‍കോട് (www.evisionnews.in): ജില്ലയിലെ ടൂറിസം മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും തൊഴില്‍ സാധ്യതയും വികസനവും ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമായി രൂപീകരിച്ച ചന്ദ്രഗിരി ഇക്കോ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ എരിഞ്ഞിപ്പുഴ ഒളിയത്തടുക്കയില്‍ പൊലിയം തുരുത്തി ഇക്കോ ടൂറിസം വില്ലേജ് നിര്‍മിക്കുന്നു.

ചന്ദ്രഗിരി പുഴ അതിരിടുന്ന ആറേക്കറോളം വരുന്ന തുരുത്തിലാണ് വില്ലേജിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. പുഴയുടെയും വനത്തിന്റെയും പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന ടൂറിസം വില്ലേജ് ജില്ലയില്‍ തന്നെ ആദ്യത്തെ താണ്. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായാണ് ടൂറിസം വില്ലേജിന്റെ നിര്‍മാണം. പുഴയുടെയും വനത്തിന്റെയും വശ്യമനോഹാരിത ദൃശ്യങ്ങള്‍ കാണുന്നതിനുള്ള ഫുട്പാത്ത് സൈക്കിള്‍ ടോക്ക്, ആംഫി തിയറ്റര്‍, വാച്ച് ടവര്‍, കോട്ടേജുകള്‍, ഗസ്റ്റ് ഹൗസ്, ഫാം ഹൗസ്, ഓഡിറ്റോറിയം, ഡോര്‍മെറ്ററി, റസ്റ്റോറന്റ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്‌ക്കൊപ്പം കാറ്റില്‍ ഫാം, വെജിറ്റബിള്‍ ഫാം എന്നിവയും പൊലിയം തുരുത്തില്‍ ഉയര്‍ന്നു വരും. കാസര്‍കോടിന്റെ തനത് പാരമ്പര്യം വ്യക്തമാക്കുന്ന കരകൗശല കൈത്തറി സ്റ്റാളുകളും ടൂറിസം വില്ലേജില്‍ ഒരുക്കും.

നിര്‍മാണ ഉദ്ഘാടനം നാളെ നാലിന് പൊലിയം തുരുത്തിയില്‍ അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും. ഒന്നാംഘട്ടം ഈവര്‍ഷം ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. പൊലിയം തുരുത്ത് ഇക്കോ വില്ലേജിന്റെ പ്രൊമോ വീഡിയോ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ് മോഹന്‍, ബ്രോഷര്‍ സിനിമ നടന്‍ സുബീഷ് സുധി എന്നിവര്‍ പ്രകാശനം ചെയ്തു. സിറ്റ്‌കോസ് പ്രസിഡന്റ് സിജി മാത്യു, പ്രസ് ക്ലബ്് സെക്രട്ടറി കെവി പത്മേഷ്, ആര്‍കിടെക് ലക്ഷ്മിദാസ്, കെ. ദാമോദരന്‍, കെ. ശങ്കരന്‍, ബികെ നാരായണന്‍, കെ. വിനോദ് കുമാര്‍ പങ്കെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad