Type Here to Get Search Results !

Bottom Ad

പിഎ ഇബ്രാഹിം ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.in): ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. ഏറെനാളായി ദുബൈയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചത്. അവിടെവെച്ചായിരുന്നു അന്ത്യം.

മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ സ്​ഥാപക വൈസ്​ ചെയർമാൻ, ​പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ്​ ഗ്രൂപ്പ്​ സ്​ഥാപക ചെയർമാൻ, ഇൻഡസ്​ മോ​ട്ടോർ കമ്പനി വൈസ്​ ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു. 

1943 സെപ്​റ്റംബർ ആറിന്​ കാസർകോട്​ പള്ളിക്കരയിൽ അബ്​ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ്​ ഗൾഫിലേക്ക്​ ചേക്കേറിയത്​. പിന്നീട്​ ടെക്​സ്​റ്റൈൽ, ജ്വല്ലറി, ഗാർമൻറ്​സ്​ മേഖലയിൽ വ്യവസായം കെട്ടിപ്പടുത്തു. 1999ൽ പേസ്​ ഗ്രൂപ്പിലൂടെയാണ്​ വിദ്യാഭ്യാസ മേഖലയിലേക്ക്​ ചുവടുവെച്ചത്​. 

ആയിരക്കണക്കിന്​ അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ്​ ഗ്രൂപ്പ്​ വളർന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത്​ എന്നിവിടങ്ങളിലാണ്​ പേസ്​ ഗ്രൂപ്പിന്​ സ്​ഥാപനങ്ങളുള്ളത്​. കേരളത്തിൽ കണ്ണൂർ റിംസ്​ ഇൻറർനാഷനൽ സ്​കൂൾ, മഞ്ചേരി പേസ്​ റെസിഡൻഷ്യൽസ്​ സ്​കൂൾ എന്നിവയാണ്​ ഇബ്രാഹിം ഹാജിയുടെ ഉടമസ്​ഥതയിലുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങൾ. മംഗലാപുരത്ത്​ അഞ്ച്​ സ്​ഥാപനങ്ങളുണ്ട്​. മുസ്‌ലിം ലീഗ്, കെ. എം. സി. സി പ്രവർത്തന രംഗത്ത് സജീവമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad