കാസര്‍കോട് (www.evisionnews.in): പ്രവാസലോകത്തും നാട്ടിലുമായി ഫുട്‌ബോള്‍ രംഗത്ത് ഗോള്‍ഡന്‍ ജൂബിലി പൂര്‍ത്തിയാക്കിയ മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ താരം എം.എസ് ബഷീറിനെ ദുബായില്‍വച്ച് നടന്ന ടിഫ വീക്കിലി ഫുട്‌ബോള്‍ സീസണ്‍ എട്ടു വേദിയില്‍ പ്രവാസ മേഖലയിലെ തളങ്കരയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മയായ ടിഫ സ്വര്‍ണ്ണപ്പതക്കം നല്‍കി അദരിച്ചു. യുഎഇയുടെ വിവിധ മേഖലകളിലെ കളിക്കാരെ അഞ്ചു ടീമുകളിലായി അണിനിരത്തി അല്‍ ബുസ്താന്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ ടൂര്‍ണമെന്റില്‍ മുബാരിസ് നേടിയ ഗോള്‍ഡന്‍ ഗോളിലൂടെ ടിഫ ടസ്‌കര്‍സിനെ പരാജയപ്പെടുത്തി. ടിഫ ഫൈറ്റേഴ്‌സ് ഫൈനലില്‍ വിജയികളായി.
ബഷീറിനുള്ള സ്വര്‍ണ്ണപ്പതക്കം അഹമ്മദ് കുഞ്ഞി കെ.കെ പുറം കൈമാറി. മുന്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം ഹമീദ് രാജേഷ് ഖന്ന ഷാളണിയിച്ചു. റഹ്മാന്‍ മീശ, മുഹമ്മദലി നെല്ലിക്കുന്ന്, ഷാനു കൊച്ചി, ബഷീര്‍ കല, ജലാല്‍ തായല്‍, ബഷീര്‍ സുറുമി, അഷ്‌റഫ് സീനത്ത്, നൗഷാദ് ഉട്ടി, അര്‍ഷാദ്, താത്തു തല്‍ഹത്ത്, അസ്ലം, ഹാഷിം വെല്‍ഫിറ്റ്, മജീദ് ചൂരി, സുബൈര്‍ പള്ളിക്കാല്‍, സഫാത്ത് പള്ളിക്കാല്‍, സുബൈര്‍ അബ്ദുല്ല, ശാഫി പള്ളം, സലിം തെരുവത്ത്, ഹാരിസ്, അനീസ്, ആസിഫ് ഇഖ്ബാല്‍, ഹൈദര്‍, ഹമീദ് നെല്ലിക്കുന്ന്, ഷരീഫ്, ജാഫര്‍, മഷൂദ്, സാഹിദ് ഫസല്‍, ഫൈസല്‍ കോളിയാട്, അദ്ദു ബ്ലൈസ് സംബന്ധിച്ചു. ടിഫ ടസ്‌കേര്‍സിലെ ആസിഫ് ടൂര്‍ണമെന്റിലെ മികച്ച താരമായി.
Post a Comment
0 Comments