കേരളം (www.evisionnews.in): മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രിയില്‍ വീണ്ടും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നുവിട്ടത്. ഇപ്പോള്‍ അണക്കെട്ടിന്റെ എട്ട് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 5600 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. കഴിഞ്ഞ ദിവസം രാത്രി ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തി പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ രാത്രിയില്‍ വീണ്ടും തുറന്നു: പെരിയാര്‍ തീരത്ത് ജാഗ്രത
4/
5
Oleh
evisionnews