കാസര്‍കോട് (www.evisionnews.in): വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ശേഷം തിരിച്ചുവരികയായിരുന്ന കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ആവിക്കര സ്വദേശി ഷഹന (25) ആണ് മരണപ്പെട്ടത്. ഭര്‍ത്താവ് പൂച്ചക്കാട്ടെ മുബിന്‍ (30), മക്കളായ അമീര്‍ (മൂന്ന്), അന്‍സാര്‍ (ഒന്നര), ബന്ധു നബീസ (50) എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറത്ത് കല്യാണ ചടങ്ങ് കഴിഞ്ഞ് പൂച്ചക്കാട്ടെ വീട്ടിലേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അതിഞ്ഞാലില്‍ എതിരെ വന്ന ടുറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയടിച്ചാണ് അപകടം. പരിക്കേറ്റ യുവതിയേയും ഭര്‍ത്താവിനേയും രണ്ടു മക്കളെയും ഉടന്‍ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റി. ആവിക്കരയിലെ പരേതനായ ഷംസുദ്ദീന്റെയും ബീമയുടെ മകളാണ് മരണപ്പെട്ട ഷഹന. സഹോദരങ്ങള്‍: ഷിഹാദ്, ഷിഫാന.
Post a Comment
0 Comments