ജയ്‌പൂർ (www.evisionnews.in): രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ (Omicron) സ്ഥിരീകരിച്ചു. രാജസ്ഥാനിൽ (Rajasthan) ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു. ഇന്നലെ മാത്രം 17 പേർക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ മാസം 25- നാണ് കുടുംബം ഇന്ത്യയിൽ എത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്‌പൂരിലെത്തിയത്.
ഇന്നലെ മഹാരാഷ്ട്രയിലെ ഏഴ് പേർക്കും ഡൽഹിയിലെ ഒരാൾക്കുമാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ പിംപരി ചിഞ്ച്വാഡിലെ ആറ് പേർക്കും പൂണെയിലെ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇതോടെ മൊത്തം കേസുകൾ എട്ടായി ഉയർന്നു. നേരത്തെ ഡോംബിവ്‌ലിയിലെ ഒരാൾക്കും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരും മറ്റ് മൂന്ന് പേർ ഇവരുമായി അടുത്തിടപഴകിയവരുമാണ്.
Post a Comment
0 Comments