Type Here to Get Search Results !

Bottom Ad

ഷാന്‍ വധക്കേസ്; രണ്ടു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കേരളം (www.evisionnews.in): എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുട്ടന്‍ എന്ന രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടുപേരും മണ്ണഞ്ചേരി സ്വദേശികള്‍ ആണെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ്.പി ജി. ജയദേവ് അറിയിച്ചു.

അറസ്റ്റിലായ രതീഷും പ്രസാദും ഗൂഢാലോചനയില്‍ പങ്കുള്ളവരാണെന്ന് എസ്.പി പറഞ്ഞു. രണ്ടുപേരും ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും എസ്.പി വ്യക്തമാക്കി. കേസില്‍ ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായാലേ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം അടക്കം വ്യക്തമാവുകയുള്ളൂ. രഞ്ജിത്ത് കൊലക്കേസിലെ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് എസ്.പി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad