Type Here to Get Search Results !

Bottom Ad

എം.എ നാസറിന്റെ വിയോഗം: നഷ്ടമായത് അശരണരുടെ അത്താണി: കെ.എം.സി.സി


ദുബൈ (www.evisionnews.in): അബൂദാബി കെ.എം.സി.സി നേതാവും കാരുണ്യപ്രവര്‍ത്തകനുമായിരുന്ന എം.എ നാസര്‍ സാഹിബിന്റെ വിയോഗം പ്രവാസലോകത്ത് അശണരുടെ ആശ്രയമാണു നഷ്ടമായതെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്വദേശത്തും വിദേശത്തും ആരോരുമില്ലാത്തവര്‍ക്ക് തുണയായി വര്‍ത്തിച്ച നേതാവായിയുന്നു എം.എ. നാസര്‍ സാഹിബ്. യു.എ.ഇ യിലെ വിവിധ പ്രദേശങ്ങളില്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി ജീവിച്ച എം.എ. നാസറിന്റെ നിനച്ചിരിക്കാതെയുള്ള വേര്‍പാട് നഷ്ടമാക്കിയത് അശരണരുടെ ആശ്രയത്തെയും പാവപ്പെട്ടര്‍ക്ക് സാന്ത്വനമാകുന്ന സ്നേഹവായ്പിനെയുമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയും പങ്കുചേരുന്നതായി ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad