Type Here to Get Search Results !

Bottom Ad

തളങ്കരയില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയുടെ കൊല: യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് സ്വദേശി ബി സജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോണ്‍ഗ്രീറ്റ് കട്ടിംഗ് തൊഴിലാളിയായ തിരുവനന്തപുരം മരത്തിക്കുന്ന് നാവായിക്കുളം ഷംന മന്‍സിലിലെ എസ് നസീറാ (38)ണ് അറസ്റ്റിലായത്. രാവിലെ പത്തരയോടെ കാസര്‍കോട് സിഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

കൊലനടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വയറ്റിനേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്ന് പരിയാരത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിന് രാവിലെയാണ് സജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. മോഷണം ആരോപിച്ച് സജിത്തും നസീറും തമ്മില്‍ മൂന്ന് മാസത്തോളമായി തര്‍ക്കമുണ്ടായിരുന്നു. ഇടക്കിടെ ഇരുവരും തമ്മില്‍ വഴക്ക് കൂടിയിരുന്നതായും ചിലര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

നസീര്‍ ബാങ്കോട്ടെ ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. 31ന് രാത്രി നസീര്‍ സജിത്തിന്റെ ക്വാര്‍ട്ടേഴ്സിലെത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. അതിനിടെ നസീര്‍ സജിത്തിന്റെ വയറ്റില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. എസ്‌ഐമാരായ വിഷ്ണുപ്രസാദ്, എഎം രഞ്ജിത് കുമാര്‍, വേണു, എഎസ്‌ഐ മാരായ കെ വിജയന്‍, മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ പി അബ്ദുല്‍ ഷുക്കൂര്‍, രാജേഷ്, സിജിത്, വിജയന്‍ എന്നിവരും സംഘത്തിലുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad