കാസര്‍കോട് (www.evisionnews.in): കല്ലടക്ക- ചെര്‍ക്കള റോഡിലെ പള്ളത്തടുക്ക പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മാണത്തിനു ശേഷം 2019ലാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. 2019ല്‍ മെയിന്റനന്‍സ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി എക്‌സ്പാന്‍ഷന്‍ ജോയിന്റിന്റെയും വിയറിംഗ് കോട്ടിന്റെയും താല്‍കാലിക തകരാറുകള്‍ പരിഹരിച്ചിരുന്നു. ഈപാലം ഇപ്പോള്‍ അപകടാവസ്ഥയിലാണെന്ന് കാര്യം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ബോര്‍ഡ് ഈ പാലത്തില്‍ 2018 ഏപ്രില്‍ 28നു സ്ഥാപിച്ചിരുന്നു. പാലം പുനര്‍നിര്‍മാണമോ അതോ പുനരുദ്ധാരണമോ ഏതാണ് ആവശ്യമെന്നെറിയുന്നതിനു വേണ്ടി ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിയുടെ എസ്റ്റിമേറ്റിനു ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.
Post a Comment
0 Comments