Type Here to Get Search Results !

Bottom Ad

ഓട്ടിസം ജില്ലാതല മെഡിക്കല്‍ ക്യാമ്പ് ആറു മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവന്‍ ഹാളില്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭയുമായി ചേര്‍ന്ന് ഡോ. സിപി അബൂബക്കറിന്റെ നേതൃത്വത്തില്‍ പത്തു ദിവസത്തെ ജില്ലാതല ഓട്ടിസം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവന്‍ ഹാളില്‍ നവംബര്‍ ആറിന് ക്യാമ്പ് ആരംഭിക്കും. ഓട്ടിസത്തിന് പുറമെ ഡൗണ്‍സ് സിന്‍ഡ്രോം, ബുദ്ധി വൈകല്യം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ ബ്രെയിന്‍ പ്രശ്‌നങ്ങളുള്ളവരെയും ക്യാമ്പില്‍ പരിഗണിക്കും. കുട്ടികള്‍ക്കാവശ്യമായ തെറാപ്പികള്‍, വാശി- അക്രമത്വര തുടങ്ങിയ കൗമാര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുകയും ശാക്തീകരിക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം. രക്ഷിതാക്കള്‍ കുട്ടികളെയും കൊണ്ടാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. രക്ഷിതാക്കള്‍ക്ക് പുറമെ, സ്‌പെഷ്യല്‍ ടീച്ചേര്‍സ്, തെറാപ്പിസ്റ്റ്, കൗണ്‍സിലഴ്സ്, സൈക്കോളജിസ്റ്റസ് എന്നിവര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം. രജിസ്േ്രടഷനും മറ്റു വിവരങ്ങള്‍ക്കും 8113959166, 9249328418 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Post a Comment

0 Comments

Top Post Ad

Below Post Ad