Type Here to Get Search Results !

Bottom Ad

ഇസ്ലാം മതത്തിനെതിരെ പുസ്തകത്തില്‍ പരാമര്‍ശം; അധ്യാപകന്‍ അറസ്റ്റില്‍


ബംഗളൂരു (www.evisionnews.in): പുസ്തകത്തില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. എഴുത്തുകാരന്‍ കൂടിയായ ബി.ആര്‍. രാമചന്ദ്രയ്യയാണ് അറസ്റ്റിലായത്. 'മൗല്യ ദര്‍ശന: ദ എസ്സന്‍സ് ഓഫ് വാല്യൂ എജുക്കേഷന്‍' എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് ഇസ്ലാം മതത്തെ അവഹേളിക്കുന്ന പരമാര്‍ശമുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

തുമകുരുവിലെ അക്ഷയ കോളേജ് അസി.പ്രൊഫസറും തുംകൂര്‍ യൂണിവേവ്സിറ്റി അക്കാദമിക് കൗണ്‍സില്‍ മുന്‍ അംഗവുമാണ് അദ്ദേഹം. ബി.എഡ് മൂന്നാം സെമസ്റ്റര്‍ ബിരദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായക ഗ്രന്ഥമായി തയ്യാറാക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. അഭിഭാഷകനായ റോഷന്‍ നവാസാണ് അധ്യപകനെതിരെ പരാതി നല്‍കിയത്. പുസ്തകം പുറത്തിറക്കിയ മൈസൂരിലെ വിസ്മയ പ്രകാശന ഉടമ ഹാലട്ടി ലോകേഷിനെതിരേയും കേസെടുത്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad