Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ 17ന് കലക്ട്രേറ്റിന് മുന്നില്‍ മനുഷ്യമതില്‍ തീര്‍ക്കും


കാസര്‍കോട് (www.evisinnews.in): സെല്‍ യോഗം അടിയന്തിരമായി ചേരണമെന്നും ജില്ലാ ആസ്പത്രിയിലും കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലും ന്യൂറോളജിസ്റ്റുകളെ നിയമിക്കണമെന്നാവശ്യപ്പെട്ടും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 17ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റിറ്റിനു മുന്നില്‍ മനുഷ്യമതില്‍ തീര്‍ക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി മന്ത്രി ചെയര്‍മാനും കലക്ടര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് പതിനൊന്നു മാസം പിന്നിട്ടിട്ടും യോഗം ചേരാതെ മരവിപ്പിച്ചു നിര്‍ത്തുന്നതില്‍ പീഡിത ജനകീയ മുന്നണി ആശങ്ക രേഖപ്പെടുത്തി.

അടിയന്തിര ആവശ്യങ്ങളുമായി കലക്ട്രേറ്റില്‍ ചെല്ലുമ്പോള്‍ നിയുക്ത ഓഫീസ് ജീവനക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് പുനരധിവാസ പദ്ധതികള്‍ നിര്‍ത്തിവെക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണോയെന്ന് സംശയി ക്കേണ്ടിയിരിക്കുന്നു. സെല്‍യോഗം ചേരാതെ യാതൊരുവിധ നടപടികളും അസാധ്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മറുപടി കേട്ട് പടിയിറങ്ങേണ്ട ഗതികേട് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ജനപ്രതിനിധികളും രാഷ്ടീയ നേതൃത്വങ്ങളും അടിയന്തിരമായി ഇടപെടണം.

മുന്‍ ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി നടക്കുന്ന അട്ടിമറികളെ എന്തുവില കൊടുത്തും നേരിടാനും യോഗം തീരുമാനിച്ചു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ കയ്യൂര്‍, കെ ശിവകുമാര്‍, കെ കൊട്ടന്‍, സിസ്റ്റര്‍ ജയ ആന്റേ മംഗലത്ത് സൂസന്‍ ജോസഫ്, രാജന്‍ കയ്യുര്‍, ബാലകൃഷ്ണന്‍ കള്ളാര്‍,സമീറ ചെങ്കള, ജയശങ്കര, പിവി മുകന്ദ കുമാര്‍, പത്മിനി ചട്ടഞ്ചാല്‍, സഫിയ ചെറുവത്തുര്‍, വേണു അജാനുര്‍, പ്രവീണ്‍,കെ സുധാകര, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ബി മിസ്‌രിയ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad