Type Here to Get Search Results !

Bottom Ad

മുളിയാര്‍ നുസ്രത്ത് നഗറില്‍ കളിക്കളം വേണമെന്ന് ആവശ്യം: നിവേദനം നല്‍കി


വിദ്യാനഗര്‍ (www.evisionnews.in): മുളിയാര്‍ നുസ്രത്ത് നഗറില്‍ പൊതു കളിക്കളത്തിന് പ്ലാന്റേഷന്‍ അധീന സ്ഥലം വിട്ടുകിട്ടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബോവിക്കാനം വാര്‍ഡ് വികസന സമിതി ഉദുമ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സിഎച്ച് കുഞ്ഞമ്പുവിന് നിവേദനം നല്‍കി. നിരവധി കായിക പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഗ്രാമമാണ് മുളിയാര്‍. ഈരംഗത്ത് ഒട്ടനവധി പ്രതിഭകള്‍ വളര്‍ന്നുവരുന്നത് ഏറെ ആശാവഹമാണ്.

മുളിയാറിന്റെ വലീയ ഭാഗം ഭൂമി വനം വകുപ്പിന്റെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും അധീനതയിലാണ്. ബാക്കി ഭാഗം കാര്‍ഷിക ഇടങ്ങളാണ്. നാടിന്റെ അഭിവൃദ്ധി അടയാള പ്പെടുത്തുന്നതില്‍ ആരോഗ്യമുള്ള ജനതക്കും കലാ- കായിക പ്രതിഭകള്‍ക്കും നിര്‍ണായക പങ്കുണ്ട്. മുളിയാറില്‍ പൂര്‍ണ സജ്ജീകരണമുള്ള പ്ലേഗ്രൗണ്ടോ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളോ ഇല്ലാത്തത് യുവാക്കളെ ഏറെ നിരാശപ്പെടുത്തുന്നതാണ്.

സര്‍ക്കാര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ഒരു കളിക്കളം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും അനുയോജ്യ ഇടം ബോവിക്കാനം ടൗണിന് 500 മീറ്റര്‍ ദൂരത്തുള്ള നുസ്രത്ത് നഗറാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനം കൈമാറി. പഞ്ചായത്ത് മുന്‍ പ്രസിഡന്റ്് ഖാലിദ് ബെള്ളിപ്പാടി, ആസൂത്രണ സമിതി അംഗങ്ങളായ കെബി മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, പൊതുപ്രവര്‍ത്തകരായ കെ. അബ്ദുല്‍ ഖാദര്‍ കുന്നില്‍, അബ്ദുല്‍ ഖാദര്‍ മുക്രി, അബൂബക്കര്‍ ചാപ്പ, സിദ്ധീഖ് ബോവിക്കാനം, അഹമ്മദ് മൂലയില്‍, അബ്ദുല്ല സൗത്ത്, നുസ്രത്ത്, ഉമ്മര്‍ ബെള്ളിപ്പാടി, സിദ്ധീഖ് കുണിയേരി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad