Type Here to Get Search Results !

Bottom Ad

കെ- റെയില്‍ പദ്ധതി അലൈമെന്റില്‍ മാറ്റം വരുത്തണം: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.in): സംസ്ഥാന സര്‍ക്കാറിന്റെ കെ- റെയില്‍ പദ്ധതി യഥാര്‍ത്ഥ്യമാവുമ്പോള്‍ ജില്ലയില്‍ നിരവധി വീടുകളും ആരാധനാലയങ്ങളും കായലുകളും പൊതു സ്ഥാപനങ്ങളും ഇല്ലാതാവുന്ന സാഹചര്യമാണ് ഉള്ളതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആശങ്ക പ്രകടിപ്പിച്ചു.

കാസര്‍കോട് ജില്ലയില്‍ ജനങ്ങള്‍ തിങ്ങി താമസിക്കുന്ന വലിയൊരുഭാഗം ജനവാസ പ്രദേശങ്ങള്‍ ഇല്ലാതായി നാട് ഒറ്റപ്പെടുന്ന സ്ഥിതിയാണ് നിലവില്‍ തയ്യാറാക്കിയ അലൈന്‍മെന്റ് സൂചന. നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം ആയിരക്കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും പള്ളികളും ക്ഷേത്രങ്ങളും അടങ്ങുന്ന ഒട്ടനവധി ആരാധനാലയങ്ങളും ഇല്ലാതാവും. ഇക്കാര്യം ഗൗരവമായി പരിഗണിച്ച് കെ- റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി ജനങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അധികാര വികേന്ദ്രീകരണത്തിന്റെ 26ആം വാര്‍ഷികം ഒക്ടോബര്‍ ആദ്യവാരത്തില്‍ സംഘടിപ്പിക്കുവാനും സി.എച്ച് മുഹമ്മദ് കോയയുടെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ സെപ്റ്റംബര്‍ 28, 29, 30 തിയ്യതികളില്‍ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സി.എച്ച്.മുഹമ്മദ് കോയ അക്കാദമി ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് (രാഷ്ട്രീയ പഠനകേന്ദ്രം) സെപ്റ്റംബര്‍ 16ന് ഉല്‍ഘാടനം ചെയ്യാന്‍ തീരുമാനിച്ചു. സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റികള്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.

പ്രസിഡണ്ട് ടി.ഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.സി.ടി.അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, വി.കെ.പി.ഹമീദലി, എം.ബി.യൂസഫ്, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം.അഷ്‌റഫ് എം.എല്‍.എ, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുള്‍ ഖാദര്‍, എം.സി.ഖമറുദ്ധീന്‍, മൂസ ബി.ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad