മേല്‍പറമ്പ് (www.evisionnews.in): കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കളനാട് വില്ലേജ് ഓഫീനടുത്ത് താമസിക്കുന്ന മന്‍സൂര്‍ തങ്ങളുടെ മകളും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സഫാ ഫാത്തിമയുടെ മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് പ്രേരിപിച്ചതുമായ ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന അധ്യാപകനെ വിഷധമായി ചോദ്യം ചെയ്യണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് കുട്ടിയെ ആത്മഹത്യലേക്ക് നയിച്ചവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങികൊടുത്ത് രക്ഷിതാക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍,ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ,ചെമനാട്ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുഫൈജ അബുബക്കര്‍,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശംസുദ്ധീന്‍ തെക്കില്‍,ആയിഷ അബുബക്കര്‍,യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്,ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കും, ട്രഷറര്‍ ഉബൈദ് നാലപ്പാട്, സെക്രട്ടറി ശാനി കടവത്ത്, എസ്ടിയു ജില്ലാ സെക്രട്ടറി അബുബക്കര്‍ കണ്ടത്തില്‍, ആരിഫ് ഒരവങ്കര എന്നിവര്‍ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
Post a Comment
0 Comments