Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 15 കാരന് ദാരുണാന്ത്യം


പുത്തൂര്‍ (www.evisionnews.in): സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 15കാരന് ദാരുണാന്ത്യം. ഉപ്പിനങ്ങാടിയിലെ അദ്വിത് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഉപ്പിനങ്ങാടിയിലെ നട്ടിബൈല്‍ പെട്രോള്‍ ബങ്കിന് സമീപമാണ് അപകടമുണ്ടായത്. മക്കളായ അദ്വിതിനെയും അശ്വിതിനെയും ഇരുത്തി അമ്മയും അംഗണ്‍വാടി ജീവനക്കാരിയുമായ അനുരാധയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇതിനിടെ ടാങ്കര്‍ ലോറിയുമായി ഇരുചക്രവാഹനം കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചുവീണ അദ്വിതിന്റെ ശരീരത്തിലൂടെ ടാങ്കര്‍ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. തത്ക്ഷണം തന്നെ മരണവും സംഭവിച്ചു. അനുരാധയെയും അശ്വിതിനെയും ഗുരുതരനിലയില്‍ ആസ്പത്രിയിലാണ്.







Post a Comment

0 Comments

Top Post Ad

Below Post Ad