Type Here to Get Search Results !

Bottom Ad

സര്‍, മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം: മുളിയാറില്‍ അനീസ മന്‍സൂര്‍ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ്


കാസര്‍കോട് (www.evisionnews.in): മുളിയാര്‍ ഗ്രാമപഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സര്‍, മാഡം വിളികള്‍ വിലക്കപ്പെടണമെന്നും പകരം ജനപ്രതിനിധികളെയും ജീവനക്കാരെയും പ്രായം പരിഗണിച്ച് പേരിലോ സ്ഥാനപേരിലോ അഭിസംബോധന ചെയ്യുന്നതിന് തീരുമാന മുണ്ടാകണമെന്നും പൊതുജനങ്ങള്‍ അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം എന്നും അപേക്ഷകന്‍ എന്നതിന് പകരം ഗുണഭോക്താവ്/ ഉപഭോക്താവ് എന്നും അപേക്ഷിക്കുന്നു എന്നതിനു പകരം അവകാശപ്പെടുന്നു, താല്‍പര്യപ്പെടുന്നു എന്നുമുള്ള പദങ്ങളും ഉപയോഗിക്കുന്നതിന് നിലവിലുള്ള പദവും രീതിയും പുന:പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് പ്രമേയ അവതരണത്തിന് പ്രസിഡന്റ് പിവി മിനിക്ക് നോട്ടീസ് നല്‍കി.

ജനാധിപത്യത്തിന്റെ ശ്രേഷ്ഠമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തുന്ന ജനകീയ സംവിധാനമുള്ള നാടാണ് നമ്മുടേത്. സ്വാതന്ത്ര്യം നേടി 75 ആണ്ടുകള്‍ പിന്നിട്ടിട്ടും തീര്‍ത്തും ഒഴിവാക്കപ്പെടേണ്ട കൊളോണിയല്‍ വാഴ്ചക്കാലത്തെ ചില പദപ്രയോഗങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്. അതില്‍പ്പെട്ട ചിലതാണ് സാര്‍, മാഡം വിളികള്‍. മുളിയാര്‍പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും കാലേചിതമായ ചില മാറ്റങ്ങള്‍ക്ക് എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമ മുണ്ടെങ്കില്‍ സാധ്യമാകുമെന്ന പ്രതീക്ഷയാണ് ഈ ഒരു പ്രമേയം കൊണ്ട് ലക്ഷ്യം വെക്കുന്നത്. നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ എ. ജനാര്‍ദ്ധനനന്‍, റൈസ റാഷിദ്, എസ്എം മുഹമ്മദ് കുഞ്ഞി, അഡ്വ. ജുനൈദ്, അനന്യ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad