Type Here to Get Search Results !

Bottom Ad

കോവിഡ് സര്‍ട്ടിഫിക്കറ്റില്ല: സ്ത്രീകളടക്കം 51യാത്രക്കാരെ മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ പോലീസ് തടഞ്ഞു


മംഗളൂരു (www.evisionnews.co): കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതിരുന്ന സ്ത്രീകള്‍ അടക്കമുള്ള മലയാളികളായ 51 യാത്രക്കാരെ മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ പൊലീസ് തടഞ്ഞു. പുരുഷയാത്രക്കാരെ ടൗണ്‍ ഹാളിലെ താത്ക്കാലിക ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും വനിതായാത്രക്കാരെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശത്തോടെ അവരവരുടെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു. 

ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനുകളില്‍ ജില്ലയിലെത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനക്കാണ് വിധേയരാക്കുന്നത്. തിങ്കളാഴ്ച രാത്രി മംഗളൂരുറെയില്‍വെ സ്റ്റേഷനില്‍ എത്തിയ മലയാളികളെ പരിശോധിച്ചപ്പോള്‍ 51 പേരുടെ കൈയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് വ്യക്തമായി. 

തുടര്‍ന്ന് ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ക്കായി ഈ യാത്രക്കാരുടെ സ്രവങ്ങള്‍ ശേഖരിച്ചു. പിന്നീട് പുരുഷന്‍മാരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് നെഗറ്റീവായ യാത്രക്കാരെ വീട്ടിലേക്കയക്കും. പോസിറ്റീവ് ആയവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. വരും ദിവസങ്ങളില്‍ ദക്ഷിണകന്നഡ ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരിറാം ശങ്കര്‍ പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad