ബദിയടുക്ക (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല കമ്മറ്റി ഒന്നില്‍ ചേരാം.. ഒന്നിച്ചുയരാം എന്ന പ്രമേയത്തില്‍ നാട്ടുമുറ്റം എന്ന പേരില്‍ 30 കേന്ദ്രങ്ങളില്‍ യൂണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ആഗസ്ത് 31 വരെ ശാഖ തലങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളുടെ
പ്രഖ്യാപനം ബദിയടുക്ക ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ സയ്യിദ് എന്‍.പി.എം. ഫള്ല്‍ കോയമ്മ തങ്ങള്‍ നിര്‍വ്വഹിച്ചു. മേഖല പ്രസിഡന്റ് ഖലീല്‍ ദാരിമി ബെളിഞ്ചം അധ്യക്ഷനായി. ജനറല്‍ സിക്രട്ടറി ജാഫര്‍ മൗലവി മീലാദ് നഗര്‍ സ്വാഗതം പറഞ്ഞു. എസ്. വൈ.എസ്. ജില്ല സെക്രട്ടറി റഷീദ് ബെളിഞ്ചം, അസീസ് പാടലടുക്ക, ആദം ദാരിമി നാരംപാടി, റസാഖ് അര്‍ഷദി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, അന്‍വര്‍ തുപ്പക്കല്‍, മുഹമ്മദ് കുഞ്ഞി ഹനീഫി, സുബൈര്‍ ഹുദവി ഗുണാജ, സുഹൈല്‍ റഹ്മാനി, ജബ്ബാര്‍ ഫൈസി, അബ്ദുല്ല ഫൈസി, സമദ് പുണ്ടൂര്‍, അലി കെ. പള്ളം, ഹാരിസ് അന്നടുക്ക, സജാദ് പൈക്ക, ജുനൈദ് അന്നടുക്ക, ഇബ്രാഹിം ഹനീഫി, ഖലീല്‍ ആലങ്കോല്‍, അഷ്‌റഫ് കുണ്ടാര്‍ സംബന്ധിച്ചു.
Post a Comment
0 Comments