കാസര്‍കോട് (www.evisionnews.co): ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കോവിഡിന്റെ രണ്ടാം തരംഗത്തിലും കാസര്‍കോട് നഗരസഭാ പ്രദേശത്തെ രോഗബാധ ഗണ്യമായി കുറയ്ക്കാനുതകുന്ന പ്രവര്‍ത്തനം കാഴ്ചവച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ വിഎം മുനീറിനെയും വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസിന്റെയും ഡെവലപ്മെന്റ് ചെയര്‍മാന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഭരണസമിതി കൗണ്‍സിലേഴ്സ് അംഗങ്ങളെയും ടെക്സ്റ്റൈല്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അഷ്‌റഫ് ഐവ, സെക്രട്ടറി ഹാരിസ് സെനോറ, ട്രെസ്സര്‍ സമീര്‍ ലിയ എന്നിവര്‍ ഇക്കാലയളവില്‍ മുനിസിപ്പല്‍ ഭരണസമിതി നടത്തിയ മാതൃക പ്രവര്‍ത്തനത്തിനും വ്യാപരികള്‍ക്ക് നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയും അഭിനന്ദനവും അറിയിച്ചു.
ചിട്ടയായ കോവിഡ് പ്രതിരോധം: കാസര്‍കോട് നഗരസഭയെ ടെക്സ്റ്റൈല്‍ അസോസിയേഷന്‍ അനുമോദിച്ചു
4/
5
Oleh
evisionnews