കേരളം (www.evisionnews.co): എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വര്‍ഷം 98.82 ശതമാനം ആയിരുന്നു വിജയം . ഇതാദ്യമായാണ് എസ്എസ്എല്‍സി വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി. മുന്‍ വര്‍ഷം 41906 പേര്‍ക്കാണ് ഫുള്‍ എപ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.
Post a Comment
0 Comments