Type Here to Get Search Results !

Bottom Ad

തീരദേശ വാസികളുടെ ദുരിതത്തിന് വേണ്ടത് ശാശ്വത പരിഹാരം: ഉണ്ണിത്താന്‍ എംപി


കുമ്പള (www.evisionnews.co): കടല്‍ക്ഷോഭം കാരണം ദുരിതം നേരിടുന്ന തീരദേശ ജനങ്ങളെ ദുരിതമകറ്റുന്നതിന് ശ്യാശ്വത പരിഹാരമാണ് വേണ്ടതെന്ന് രാജ്‌മോഹന്‍ എംപി. കടലിന് 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങള്‍ വീടും സ്ഥലവും ഒഴിഞ്ഞു പോകുമ്പോള്‍ നിലവില്‍ ലഭിക്കുന്ന പത്തു ലക്ഷം എന്നത് 20

ലക്ഷം രൂപയായി വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തയാറാകും. നൂറു മീറ്റര്‍ പരിധിയിലുള്ള നിരവധി കുടുംബങ്ങളും ഒഴിഞ്ഞ് പോകാന്‍ സന്നദ്ധമാണ്. ഇവര്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭ്യമാക്കണം. 

ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങളായി താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോകുമ്പോള്‍ അവരെ വ്യത്യസ്ത കുടുംബമായി പരിഗണിച്ച് ധനസഹായം ലഭ്യമാക്കണം. ഓരോ വര്‍ഷവും കരാറുകാരും ഉദ്യോഗസ്ഥരും കടലില്‍ കല്ലിടുന്നത് പോലെ കോടികളുടെ അഴിമതിയാണ് ഇതിന്റെ പേരില്‍ നടത്തി കൊണ്ടിരിക്കുന്നത്. ഈവിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കടലാക്രമണം നേരിട്ട മഞ്ചേശ്വരം മണ്ഡത്തിലെ ഉപ്പള മൂസോടി, കുമ്പള കൊയ്പ്പാടി, പെര്‍വാഡ് കടപ്പുറം, കൊപ്പളം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എംപി സ്ഥിതിഗതികള്‍ മനസിലാക്കി. നിയുക്ത എംഎല്‍എ എകെഎം അഷ്‌റഫ്, ടിഎ മൂസ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഷ്റഫ് കര്‍ള, ഹനീഫ് ഉപ്പള, റിസനാ താഹിറ യൂസുഫ്, ബോണ്‍ മുഹമ്മദ്, ഖൈറുന്നിസ, സബൂറ, ബിഎ റഹ്‌മാന്‍, കൗലത്ത് ബീവി, എംബി യൂസുഫ്, സലീം അറ്റ്‌ലസ്, മനാഫ് നുള്ളിപ്പാടി, സയ്യിദ് ഹാദി തങ്ങള്‍, അഷ്റഫ് കൊടിയമ്മ, റിയാസ് മൊഗ്രാല്‍, കെവി യൂസഫ്, സിദ്ദീഖ് ദണ്ടഗോളി, ഹനീഫ് പെര്‍വേഡ്, കോയിപ്പാടി ഹമീദ്, ഹസൈനാര്‍ പെര്‍വാട്, അഹമ്മദ് ഹാജി കൊപ്പളം ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad