മഞ്ചേശ്വരം (www.evisionnews.co): രണ്ട് ബൈക്കുകളില്‍ കടത്തിയ 48 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി രണ്ടുപേരെ കാസര്‍കോട് എക്സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കുബണൂരിലെ ശിവരാജ് ഷെട്ടി (35), പ്രതിഷ് ഷെട്ടി (26) എന്നിവരാണ് അറസ്റ്റിലായത്. ശിവരാജ് ഷെട്ടിയുടെ ബൈക്കില്‍നിന്ന് 26 ലീറ്ററും പ്രതിഷ് ഷെട്ടിയുടെ ബൈക്കില്‍ നിന്ന് 22 ലീറ്ററും മദ്യമാണ് പിടിച്ചത്. ഇന്നലെ വൈകിട്ട് എക്സൈസ് സംഘം ബന്തിയോട് അടുക്കയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് മദ്യംപിടിച്ചത്. രണ്ട് ബൈക്കുകളും പ്രതികളെയും പിന്നീട് കുമ്പള എക്സൈസിന് കൈമാറി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
ബൈക്കുകളില്‍ കടത്തിയ കര്‍ണാടക മദ്യവുമായി പിടിയില്‍
17:04:00
0
മഞ്ചേശ്വരം (www.evisionnews.co): രണ്ട് ബൈക്കുകളില്‍ കടത്തിയ 48 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി രണ്ടുപേരെ കാസര്‍കോട് എക്സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കുബണൂരിലെ ശിവരാജ് ഷെട്ടി (35), പ്രതിഷ് ഷെട്ടി (26) എന്നിവരാണ് അറസ്റ്റിലായത്. ശിവരാജ് ഷെട്ടിയുടെ ബൈക്കില്‍നിന്ന് 26 ലീറ്ററും പ്രതിഷ് ഷെട്ടിയുടെ ബൈക്കില്‍ നിന്ന് 22 ലീറ്ററും മദ്യമാണ് പിടിച്ചത്. ഇന്നലെ വൈകിട്ട് എക്സൈസ് സംഘം ബന്തിയോട് അടുക്കയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് മദ്യംപിടിച്ചത്. രണ്ട് ബൈക്കുകളും പ്രതികളെയും പിന്നീട് കുമ്പള എക്സൈസിന് കൈമാറി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
Post a Comment
0 Comments