Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ പത്രിക സമര്‍പ്പിച്ചു


കാസര്‍കോട് (www.evisionnews.co): ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ പത്രിക സമര്‍പ്പിച്ചു. ഡിസിസി ഓഫീസില്‍ നിന്നും യുഡിഎഫ് നേതാക്കളോടൊപ്പം കാല്‍നടയായി കലക്ടറേറ്റില്‍ എത്തിയാണ് വരണാധികാരിയായ ജില്ല ഡെപ്യൂട്ടി കളക്ടര്‍ ജയാ റോസ് രാജ് മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. 

യുഡിഎഫ് നേതാക്കളായ ഡിസിസി അധ്യക്ഷന്‍ ഹക്കീം കുന്നില്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സിടി അഹമ്മദലി കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുള്‍ ഖാദര്‍, കെഇഎ ബക്കര്‍, ആര്‍എസ്പി നേതാവ് ഹരീഷ് നമ്പ്യാര്‍, എംസി പ്രഭാകരന്‍, സിവി ജെയിംസ്, ഗീതാകൃഷണന്‍, ബലരാമന്‍ നമ്പ്യാര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, മൊയ്തീന്‍ കുട്ടി ഹാജി, സാജിദ് മവ്വല്‍, സില്‍ റഷീദ് ഹാജി, 

അബ്ദുല്ല കുഞ്ഞി കീഴൂര്‍, ബഷീര്‍ പള്ളങ്കോട്, സികെ അരവിന്തന്‍, ഊഫ് ബായിക്കര, അഷോക് കുമാര്‍, പവിത്രന്‍, സന്തോഷ് കൊളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സ്ഥാനാര്‍ഥിയെ കൂടാതെരണ്ടു പേര്‍ക്കു മാത്രമേ അകത്ത് പ്രവേശനം നല്‍കി ഉള്ളൂ. ഡിസിസി അധ്യക്ഷനും മുസ്ലിം ലീഗ് നേതാവ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയും സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad