Friday, 19 February 2021

അദ്വൈതിന്റെ മരണം വിഷം അകത്തുചെന്നെന്ന്: മാതാവും ഇളയമ്മയും ഗുരുതര നിലയില്‍


കാഞ്ഞങ്ങാട് (www.evisionnews.co): അജാനൂര്‍ കടപ്പുറത്തെ നാലരവയസുകാരന്‍ അദ്വൈതിന്റെ മരണം വിഷം അകത്ത് ചെന്നാണെന്ന് പൊലീസ്. കുട്ടിയുടെ മാതാവ് വര്‍ഷ (28), സഹോദരി ദൃശ്യ (19) എന്നിവരെ ഗുരുതര നിലയില്‍ കോഴിക്കോടും കണ്ണൂര്‍ എന്നിവിടങ്ങളിലെ ആസ്പത്രികളില്‍ പ്ര വേശിപ്പിച്ചിട്ടുണ്ട്. വിഷം അകത്ത് ചെന്നാണ് ദൃശ്യയെയും വര്‍ഷയെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫെബ്രുവരി 11ന് വ്യാഴാഴ്ച രാത്രി ചര്‍ദ്ദി അനുഭവപ്പെട്ട അദ്വൈതിനെ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഒന്നരമണിക്കൂറിന് ശേഷം 10.30മണിയോടെ അദ്വൈത് ആസ്പത്രിയില്‍ മരിച്ചു. കുട്ടിയുടെ മരണത്തില്‍ ദൂരൂഹത ഉയര്‍ന്നതോടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു.

ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് നാട്ടുകാര്‍ സംശയിച്ചെങ്കിലും പോസ്്റ്റു മോര്‍ട്ടത്തില്‍ വിഷാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് സൂക്ഷ്മ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജില്‍ നിന്നും ശേഖരിച്ച വിഷം കോഴിക്കോട് ലബോട്ടറിയിലേക്ക് അയക്കുകയായിരുന്നു. അദ്വൈതിന്റെ അമ്മ ഐസ്‌ക്രീമില്‍ ആത്മഹത്യക്കായി വിഷം കലര്‍ത്തുകയും അതുകഴിച്ചതാകാം മരണകാരണമെന്നാണ് പൊലിസ് പറയുന്നത്. ഇതേ ഐസ്‌ക്രീം തിന്നാണ് അദ്വൈതിന്റെ ഇളയമ്മ ദൃശ്യയുടെ ശരീരത്തിലും വിഷം കലര്‍ന്നതെന്നുമാണ് പൊലിസ് നിഗമനം.




Related Posts

അദ്വൈതിന്റെ മരണം വിഷം അകത്തുചെന്നെന്ന്: മാതാവും ഇളയമ്മയും ഗുരുതര നിലയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.