Type Here to Get Search Results !

Bottom Ad

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സിവില്‍ പോലീസ് ഓഫീസര്‍ റിമാണ്ടില്‍


കാസര്‍കോട് (www.evisionnews.co): 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സിവില്‍ പോലീസ് ഓഫീസറെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ (ഡി.എച്ച്.ക്യൂ) സിവില്‍ പോലീസ് ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ ഗോഡ്വിനാ(35)ണ് അറസ്റ്റിലായത്. വനിതാ സി.ഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രഭാത സവാരിക്കിടെ കഴിഞ്ഞ ദിവസം 17കാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വനിതാ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad