കാസര്‍കോട് (www.evisionnews.co): ചെമ്മനാട് പഞ്ചായത്ത് സമാധാന കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി തായല്‍കളനാട് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചുമാറ്റാന്‍ ഭരണസമിതി തീരുമാനം. ചെമ്മനാട് ഗ്രാമപഞ്ചായത്ത് 12ന് ചേര്‍ന്ന അടിയന്തിര ഭരണസമിതി യോഗത്തിലാണ് ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച് മാറ്റാന്‍ തീരുമാനം കൈകൊണ്ടത്.
അനതികൃത നിര്‍മാണം നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഇടയാക്കുമെന്നും ഭരണസമിതി യോഗം വിലയിരുത്തി. അനധികൃത നിര്‍മാണം എന്നറിഞ്ഞിട്ടും ഉദ്ഘാടനം ചെയ്ത ഉദുമ എംഎല്‍എയുടെ നടപടിക്കെതിരെ ക്ഷേമ സ്റ്റാന്‍ഡിംഗ്് ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍ പ്രമേയാനുമതിക്കായി നോട്ടീസ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റേതല്ലാതെ പൊതുയിടങ്ങളില്‍ ഒരുനിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന സമാധാന കമ്മിറ്റിയുടെ തീരുമാനം ലംഘിച്ചാണ് കളനാട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. അവധി ദിവസങ്ങളില്‍ പണി പൂര്‍ത്തിയാക്കിയ ബസ് ഷെല്‍ട്ടര്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തത്.
Post a Comment
0 Comments