Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക 26ന് ചീമേനിയില്‍


കാസര്‍കോട് (www.evisionnews.co): 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശത്തില്‍ എസ്‌കെഎസ്എസ്എഫ് റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ചീമേനിയില്‍ നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മനുഷ്യജാലിക പ്രഖ്യാപനം തൃക്കരിപ്പൂരില്‍ സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നടത്തി. സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ രാവിലെ 10.30ന് ചീമേനി ടൗണ്‍ മസ്ജിദില്‍ നടക്കും.


യോഗത്തില്‍ ജില്ലാ പ്രസിഡന്റ്് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുഷ്താഖ് ദാരിമി, ട്രഷറര്‍ ഇസ്മായില്‍ അസ്ഹരി, വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസി കജ, സുബൈര്‍ ദാരിമി പടന്ന, പിഎച്ച് അസ്ഹരി ആദൂര്‍, അസീസ് പാട്‌ലടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, കബീര്‍ ഫൈസി പെരിങ്കടി, ഖലീല്‍ ദാരിമി ബെളിഞ്ചം സംസാരിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad