Type Here to Get Search Results !

Bottom Ad

'ജലീലിനെതിരെ ലീഗ് മത്സരിക്കും' തവനൂര്‍ സീറ്റ് വെച്ചുമാറാന്‍ തയാറെന്ന് കോണ്‍ഗ്രസ്


കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കെടി ജലീലിന്റെ മണ്ഡലത്തില്‍ ലീഗ് മത്സരിക്കും. തവനൂര്‍ സീറ്റ് ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ആലോചന. മലപ്പുറം ഡിസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്ന് വന്നത്. കോണ്‍ഗ്രസ് രണ്ട് തവണ മത്സരിച്ചിടത്ത് ലീഗ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ രണ്ട് തവണ ജയിച്ചുകയറിയ തവനൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കാണ് വിജയസാദ്ധ്യത എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തവനൂരിലെ വോട്ട് നില ലീഗിന് അനുകൂലമായിരുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പിവി അന്‍വറിനെതിരെ മത്സരിച്ച ഇടി മുഹമ്മദ് ബഷീറിന് തവനൂരില്‍ 7,000 വോട്ട് ഭൂരിപക്ഷം കിട്ടിയിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad