Friday, 8 January 2021

നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി: പ്രതിഷേധവുമായി പ്രതിപക്ഷം


കേരളം (www.evisionnews.co): ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ തുടങ്ങി. സര്‍ക്കാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷത്തിന്റെ രംഗപ്രവേശം. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തതരുതെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

ഈമാസം 28 വരെയാണ് സഭ സമ്മേളിക്കുന്നത്. 15നാണ് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്മേളനമായതിനാല്‍ ഭരണപ്രതിപക്ഷങ്ങളുടെ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലിന്റെ വേദി കൂടിയാകും നിയമസഭ സമ്മേളനം. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളുയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നേരിടാനാണ് സര്‍ക്കാരിന്റെ ശ്രമം.

Related Posts

നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി: പ്രതിഷേധവുമായി പ്രതിപക്ഷം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.