കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ഗ്രാമപഞ്ചായത്തിലടക്കം സ്റ്റാന്റിംഗ്് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ രൂപപ്പെടുത്തിയ അവിശുദ്ധ കൂട്ടുകെട്ട് നിയമസഭ തെരഞ്ഞെടുപ്പിന്റെ റിഹേസലാണെന്ന് മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്നതിന്റെ ഭാഗമായാണ് ബിജെപിയും സിപിഎമ്മും പരസ്യമായി ധാരണ പുറത്തുവന്നത്.
ആകെ പത്തൊമ്പത് അംഗങ്ങളില്‍ എട്ട് ബിജെപി, എട്ട് യുഡിഎഫ്, രണ്ട് എല്‍ഡിഎഫ്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. ഇന്നലെ നടന്ന സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിജെപിക്ക സിപിഎം അംഗങ്ങളും സിപിഎമ്മിന് ബിജെപി അംഗങ്ങളും വോട്ടുകള്‍ കൈമാറി പിന്തുണച്ചു.
സിപിഎം അംഗങ്ങളായ അഞ്ചാം വാര്‍്ഡ് അംഗം ജ്യോതി, പതിമൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച രവികുമാര്‍ റൈ എന്നിവരാണ് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കിയത്. അധികാരത്തിന് വേണ്ടി ഫാസിസ്റ്റ് ശക്തികളുമായി കൂട്ടുകൂടുന്ന സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് അസംബ്ലി തെരഞ്ഞെടുപ്പിന്റെ റിഹേസല്‍ ആണെന്നും സിപിഎമ്മിന് വോട്ടുനല്‍കിയവര്‍ ചിന്തിക്കാന്‍ സമയമായിരിക്കുന്നുവെന്നും മാഹിന്‍ കേളോട്ട് പറഞ്ഞു.
Post a Comment
0 Comments