Type Here to Get Search Results !

Bottom Ad

കാസര്‍കോട് കലക്ടര്‍ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നു: തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് നീക്കണമെന്ന് യുഡിഎഫ്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് കലക്ടര്‍ ഡി. സജിത് ബാബുവിനെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് യുഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ യുഡിഎഫ് കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്തു നല്‍കി.

ഭരണകക്ഷിയായ സിപിഎമ്മിനു വേണ്ടി കലക്ടര്‍ പ്രവര്‍ത്തിക്കുന്നുവെന്നും ജനാധിപത്യ പ്രക്രിയക്ക് തന്നെ ഭീഷണിയാണ് കലക്ടറുടെ നടപടികളെന്നും ആരോപിച്ചാണ് ജില്ലാ ചെയര്‍മാന്‍ സിടി അഹമ്മദലി, കണ്‍വീനര്‍ എ ഗോവിന്‍നായര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലടക്കം സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ കലക്ടര്‍ ജില്ലയിലെ മുഖ്യഭരണാധികാരി എന്ന ചുമതലയില്‍ നിന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തണമെന്നും ഈ കസേരയില്‍ അദ്ദേഹം തുടരുന്ന പക്ഷം ജില്ലയിലെ വോട്ടര്‍മാര്‍ക്ക് ഏറെ ഉത്കണ്ഠ ഉണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഭരണകക്ഷിക്ക് വേണ്ടി നഗ്നമായി നൃത്തം ചെയ്യുന്ന കലക്ടര്‍ മുഖ്യവരാണാധികാരി തുടരുകയാണെങ്കില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. നേരത്തെയും കലക്ടര്‍ക്കെതിരെ വലിയ രീതിയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ജില്ലയില്‍ ജനാധിപത്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ്് നടക്കണമെങ്കില്‍ അദ്ദേഹത്തെ ചുതലകളില്‍ നിന്നും നീക്കണമെന്നും കത്തില്‍ പറയുന്നു. 

ഉക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരമാന്‍ പ്രിസൈഡിംഗ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് വലിയ ചര്‍ച്ചയാടിട്ടും നടപടിയെടുത്തില്ല. തെരഞ്ഞെടുപ്പ് ഓഫീസറെ കള്ളവോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിന് കാലുവെട്ടുമെന്നടക്കം എംഎല്‍എ ഉള്‍പ്പടെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ ഒതുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഡി. സജിത്ത് ബാബു ചീഫ് റിട്ടേണിംഗ് ഓഫീസറായി തുടരുന്നപക്ഷം സുതാര്യമായി തെരഞ്ഞെടുപ്പ് ജില്ലയില്‍ ഉണ്ടാകില്ലെന്നും ജനാധിപത്യ സംവിധാനം സംരക്ഷിക്കാന്‍ അദ്ദേഹത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്നടക്കം ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad