കേരളം (www.evisionnews.co): പത്താനപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. പിന്നാലെ ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തിരുന്നു. കൊല്ലം ചവറയില്‍ വെച്ചായിരുന്നു ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ അക്രമമുണ്ടായത്.
Post a Comment
0 Comments