കേരളം (www.evisionnews.co): നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മകന്‍ രാഹുലിന് ജോലി വാഗ്ദാനം ചെയ്ത് സി.പി.എം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലി നല്‍കാമെന്നാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി അറിയിച്ചത്.
ഇളയമകന്‍ രഞ്ജിത്തിന് സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ബാങ്ക് ഭരണ സമിതിയാണ് തീരുമാനമെടുത്തത്. ഇത് സര്‍ക്കാരിനെ അറിയിക്കുമെന്നും സ്ഥലം എം.എല്‍.എ കെ. ആന്‍സലന്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര ആത്മഹത്യ: ദമ്പതികളുടെ മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സി.പി.ഐ.എം
4/
5
Oleh
evisionnews