കേരളം (www.evisionnews.co): സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദ ശക്തിയാവാന്‍ യൂത്ത് കോണ്‍ഗ്രസ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പത്തു ശതമാനം സീറ്റ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. തുടര്‍ച്ചയായി നാല് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണം.
ജനറല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ പൊതുസമ്മതരായ പട്ടികജാതിക്കാരുണ്ടെങ്കില്‍ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ നാടകം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് സ്‌പെഷ്യല്‍ ക്യാമ്പാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം ആവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് തെളിയിക്കാനായി യുവജന പ്രതിനിധികളെ വിളിച്ച് എയ്ജ് ഓഡിറ്റ് നടത്തി പാര്‍ട്ടിക്ക് മുന്നില്‍ അവതരിപ്പിക്കും. ഗ്രൂപ്പുകള്‍ പലതുണ്ടെങ്കിലും യുവ നേതാക്കള്‍ തിരുത്തല്‍ ശക്തിയായി ഒന്നിച്ച് നില്‍ക്കും. ഗ്രൂപ്പുകള്‍ക്ക് അതീതമായി യൂത്ത് ടീം ഉണ്ടാക്കും.
Post a Comment
0 Comments