Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ഡയാലിസിസ് കേന്ദ്രം ഡിസംബര്‍ മൂന്നിന് നാടിന് സമര്‍പ്പിക്കും


കാസര്‍കോട് (www.evisionnews.co): സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ രംഗത്ത് നിസ്തുല സേവനം നടത്തുന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ കാരുണ്യ സ്പര്‍ഷം വീണ്ടും. സമൂഹത്തില്‍ വൃക്കരോഗം മൂലം ഏറെ അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് സൗകര്യമൊരുക്കുന്നു. മാലിക് ദീനാര്‍ ആശുപത്രിയുമായി സഹകരിച്ച് മൂന്ന് ഡയാലിസിസ് മെഷീനുകളാണ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ് സ്ഥാപിക്കുന്നത്.

ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 3ന് ഉച്ചക്ക് 3മണിക്ക് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 318ഇ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ഒ.വി.സനല്‍ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡണ്ട് ഫാറൂഖ് കാസ്മി അധ്യക്ഷത വഹിക്കും. മാലിക് ദീനാര്‍ ആശുപത്രി ഡയറക്ടര്‍ കെ.എസ് അന്‍വര്‍ സാദത്ത് സംബന്ധിക്കും. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് സൗജന്യമായി ഡയാലിസിസ് സൗകര്യമൊരുക്കുന്നത്.

ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെ കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി സൗജന്യ ആംബുലന്‍സ് സര്‍വ്വീസും നിലവിലുണ്ട്. കോവിഡ് കാലത്ത് ഭക്ഷണം, വെള്ളം, മരുന്ന്, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി 20 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ക്ലബ് നടത്തിയിട്ടുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad