കേരളം (www.evisionnews.co): സോളാര്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്തുവരുമെന്നും താന്‍ പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് തെളിയുകയുള്ളൂവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. ആരേയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നതിനാല്‍ അക്കാര്യങ്ങള്‍ പറയുന്നില്ലെന്നും അതൊക്കെ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാറിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമെന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ സത്യം പുറത്തുവരുമെന്ന ഒരു ആത്മവിശ്വാസം. എനിക്കുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്. ഇത് ഒരു പുതുമയുള്ള കാര്യമായി കരുതുന്നില്ല. കേസ് വന്നപ്പോള്‍ താന്‍ അമിതമായി ദുഃഖിച്ചില്ല. ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നില്ലെന്നും പ്രതികാരം തന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post a Comment
0 Comments