You are here : Home
/ Malappuram
/ News
/ കരിപ്പൂരിൽ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍
Tuesday, 20 February 2018
കരിപ്പൂരിൽ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ എത്തിയ യാത്രക്കാരുടെ ലഗേജാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ 2.20ന് കരിപ്പൂരിലെത്തിയ യാത്രക്കാരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ആറ് യാത്രക്കാര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പരാതി നല്‍കി.