ദുബായ് : (www.evisionnews.co)മൊബൈല്‍ ആക്സസറീസ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഗ്രാന്‍റ് സോണ്‍ ഗ്രൂപ്പ് ,പ്രവര്‍ത്തനമികവിന്‍റെ അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ഫിബ്രവരി 21ന് തുടങ്ങുന്ന മൂന്ന് ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ഹെല്‍ത്ത അതോറിറ്റിയുടെ രക്തബാങ്കിലേക്ക് കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ സഹകരണത്തോടെ 22 ന് വ്യാഴാഴ്ച രക്തദാന ക്യാംപ് സംഘടിപ്പിക്കും.
ദേര-അല്‍ മുസല്ല റോഡില്‍ മഷരിഖ് ബാങ്കിന് (ഹയാത്ത് റീജന്‍സിക്ക് മുന്‍വശം) സമീപം വ്യാഴാഴ്ച ഉച്ചക്ക് 3.30 മുതലാണ് രക്തദാന ക്യാംപ്
യു എ ഇ,ഖത്തര്‍,സൗദിഅറേബ്യ,ചൈന,ഇന്ത്യ, തുടങ്ങിയ രാഷ്ട്രങ്ങളില്‍ ബ്രാഞ്ചുകളുള്ള ഗ്രാന്‍റ് സോണിന്‍റെ പുതിയ ഷോറും അടുത്ത മാസം ബഹറൈനില്‍ തുറക്കും.ഗ്രാന്‍റ് സോണ്‍ ഗ്രൂപ്പിന്‍റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായ്,സ്റ്റാഫ്ഡേ,എന്‍റര്‍ടൈമന്‍റ്ഡേ,സ്പോര്‍ട്സ്ഡേ,തുടങ്ങിയ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും
യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചുകൊണ്ട് സഹജീവികള്‍ക്കായ് സാമൂഹിക പ്രതിബദ്ധതയോടെ സേവനം ചെയ്യുന്ന കൈന്‍ഡ്നെസ് ബ്ലഡ് ഡോണേഷന്‍ ടീമിന്‍റെ സഹകരണത്തോടെ രക്തദാന ക്യാംപ് സംഘടിപ്പിച്ചുകൊണ്ട് ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കു ചേരുകയാണ് ഗ്രാന്‍റ് ഗ്രൂപ്പ്.
കാരുണ്യ രംഗത്തെ മഹാദാനമായ ഈ രക്തദാന ക്യാംപില്‍ രക്തം നല്‍കാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ എമിറേട്സ് ഐഡി യുമായ് വ്യാഴാഴ്ച 3.30 മുതല്‍ ഗ്രാന്‍റ് സോണ്‍ ഗ്രൂപ്പിന്‍റെ ഏതെങ്കിലും ബ്രാഞ്ചുകളിലോ,മഷരിഖ് ബാങ്കിന് സമീപത്തോ എത്തിച്ചേരണമെന്ന് ഫിനാന്‍സ്യല്‍ അഡ്വൈസര്‍ സത്താര്‍ നാരംപാടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Post a Comment
0 Comments