Tuesday, 13 February 2018

'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' ശുഹൈബിനെതിരെ സി.പി.എം കൊലവിളി വീഡിയോ പുറത്ത്

കണ്ണൂര്‍ (www.evisionnews.co): മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെതിരായ കൊലവിളി മുദ്രാവാക്യം പുറത്ത്. രണ്ടാഴ്ച മുമ്പ് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് കൊലവിളി ഉയര്‍ന്നത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഞങ്ങളോട് കളിച്ചവരാരും ജീവനോട് തിരിച്ചുപോയിട്ടില്ല എന്നുമാണ് മുദ്രാവാക്യത്തിലെ പ്രസക്ത ഭാഗങ്ങള്‍. കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷം ഉണ്ടായതിനെതുടര്‍ന്ന് രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടന്ന പ്രതിഷേധ റാലിക്കിടെയാണ് ഷുഹൈബിനെ വധിക്കുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.

തെരൂരിലെ സുഹൃത്തിന്റെ തട്ടുകടയില്‍ രാത്രി 11.30 ഓടെ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ശുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകും വഴി ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ബോംബേറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

Related Posts

'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' ശുഹൈബിനെതിരെ സി.പി.എം കൊലവിളി വീഡിയോ പുറത്ത്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.