Type Here to Get Search Results !

Bottom Ad

വേണം കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലൊരു പുതിയ ബസ് സ്റ്റാന്റ്

-സിദ്ധീഖ് അബ്ദുല്ല സന്തോഷ്നഗര്‍


കാസര്‍കോട്ട് പട്ടണത്തിന്റെ ജനാവശ്യസാധനങ്ങളുടെ കേന്ദ്രമായ പഴയ ബസ് സ്റ്റാന്റ് പരിസരം വാഹനപ്പെരുപ്പം മൂലവും പരിഷ്‌കൃതമല്ലാത്ത അശാസ്ത്രീയമായ ഗതാഗത സംവിധാനവും കാരണം വാഹനക്കുരുക്ക് രൂക്ഷമായിരിക്കുന്ന ദയനീയവസ്ഥയാണ്. തുരുമ്പുപിടിച്ച പഴയ ബസ് സ്റ്റാന്റില്‍ നിന്നും യാത്ര ആരംഭിക്കുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക് (www.evisionnews.co)അടുത്ത സ്റ്റോപ്പ് എത്തണമെങ്കില്‍ മല്ലികാര്‍ജ്ജുന അമ്പലത്തിനടുത്തുള്ള സ്റ്റോപ്പില്‍ എത്തണം. ഇക്കാരണത്താല്‍ പഴയ ബസ് സ്റ്റാന്റ്മുതല്‍ മല്ലികാര്‍ജ്ജുന സ്റ്റോപ്പിനും ഇടയില്‍ ആവശ്യാനുസരണം യാതൊരു മാനദണ്ഡവുമില്ലാതെ യാത്രക്കാരെ കയറ്റുന്നതാണ് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

മീന്‍മാര്‍ക്കറ്റും പച്ചക്കറി മാര്‍ക്കറ്റും പലവഞ്ചനക്കടകളും ദാരാളമുള്ള ബദ്രിയ ഹോട്ടല്‍ ഉള്‍പ്പെടുന്ന ജനനിബിഢമായ സ്ഥലവും റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്കും ഇതിനിടയിലൊരു ബസ് സ്റ്റോപ്പ് ഇല്ലാത്തത് തിരക്കുകള്‍ക്കിടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കിലോ മീറ്ററോളം വീര്‍പ്പുമുട്ടി നടന്ന് മുകളിലുള്ള പഴയ ബസ് സ്റ്റാന്റില്‍ എത്തിവേണം ബസ് കയറാന്‍. ഇക്കാരണത്താല്‍ ബസുകള്‍ നഗ്‌നമായ ഗതാഗത നിയമലംഘനം നടത്തി അപകടമാംവിധം (www.evisionnews.co)നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത്. 

കാസര്‍കോട് നഗരത്തില്‍ വാഹനപ്പെരുപ്പം കാരണത്താലല്ല കൂടുതലായും കുരുക്ക് സൃഷ്ടിക്കപ്പെടുന്നത്. ട്രാഫിക്ക് നിയമലംഘനവും പ്രധാന ഘടകമാണ്. ഇതില്‍ അതികൃതര്‍ നിസംഗത പാലിക്കുന്നത് ഭരണകൂട കുറ്റകൃത്യമാണ്. വഴിയോര കച്ചവടക്കാരെ പുനരധിവസിച്ച് റോഡില്‍ നടക്കുന്ന കച്ചവടങ്ങളെ പൂര്‍ണമായും ഒഴിവാക്കി പഴയ ബസ് സ്റ്റാന്റിനും മല്ലികാര്‍ജുന ബസ് സ്റ്റാന്റിനിടയിലുമായി പ്രത്യേകം ബസ് ബേ ഉണ്ടാക്കി ശാസ്ത്രീയമായ രീതിയില്‍ ബസ് സ്റ്റോപ്പ് നിര്‍മിച്ച് റോഡ് പൂര്‍ണമായും ഗതാഗതത്തിന് വിട്ടുകൊടുക്കുന്നത് കാസര്‍കോട്ടെ വീര്‍പ്പുമുട്ട് ഒഴിവാക്കാനാകും.

മറ്റു പട്ടണങ്ങള്‍ മാറിക്കഴിഞ്ഞു കാസര്‍കോട് മാത്രം ഇപ്പോഴും പഴമയില്‍ തന്നെ. ഉള്ള റോഡുകളില്‍ തന്നെ ഉയര്‍ന്നും താണും നില്‍ക്കുന്ന ഭീതിപ്പെടുത്തുന്ന മാന്‍ ഹോളും നടുറോഡിലെ കുഴിയടക്കമുള്ള (www.evisionnews.co)അപകടകെണികളമാണ്. ഗതാഗതം നിയന്ത്രിക്കുന്നവരും ഭരണകൂടങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതൊക്കെ ചെയ്യേണ്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തീരാവുന്നതേയുള്ളൂ കാസര്‍കോട് നഗരത്തിന്റെ പ്രശ്‌നങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad